കീഴടങ്ങാത്ത മാപ്പിളമനസ്സ്

പഴശ്ശിയെയും മുസ്ലിംകളെയും വേര്‍പിരിക്കാന്‍ ബ്രിട്ടീഷുകാര്‍ പല കുതന്ത്രങ്ങളും നഞ്ഞു. എന്നാല്‍ അവരുടെ സാമ്രാജ്യത്വവിരുദ്ധ ഐക്യദാര്‍ഢ്യത്തെ തകര്‍ക്കാന്‍ ഇതുകൊണെ്ടാന്നും സാധിച്ചില്ല. പഴശ്ശിസമരങ്ങളില്‍ മാപ്പിളമാര്‍, നായന്‍മാര്‍, കുറിച്യര്‍ എന്നിവരാണു കാര്യമായ പങ്കാളിത്തം വഹിച്ചത്‌. എടച്ചേന കുങ്കന്റെ തൃത്വത്തില്‍ കുറിച്യര്‍ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തി. വയനാടന്‍കാടുകളിലെ ഒളിസങ്കേതങ്ങളില്‍ കഴിഞ്ഞിരുന്ന പഴശ്ശിരാജാ ഈ സമരങ്ങളുടെ നേതൃത്വമേറ്റെടുത്തു. പല പ്രദേശങ്ങളും പ്രക്ഷോഭകാരികളുടെ അധീനതയില്‍ വന്നു.എന്നാല്‍ ശക്തമായ സാങ്കേതികസന്നാഹങ്ങളൊരുക്കി പ്രത്യേക സേനയെ രൂപ
ീ‍കരിച്ചു പഴശ്ശിസമരങ്ങളെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി. 1805 നവംബര്‍ 30 ന്‌ ടി.എച്ച.്‌ ബേബറുടെ നേതൃത്വത്തിലുള്ള സൈന്യം പഴശ്ശിയെ കീഴടക്കി.

തിരുവിതാംകൂര്‍ മേഖലയില്‍ വേലുത്തമ്പിയുടെ നേതൃത്വത്തില്‍ നടന്ന പ്ര
ക്ഷോഭങ്ങളും 19ാ‍ം നൂറ്റാി‍ലെ പ്രക്ഷോഭങ്ങള്‍ എന്ന നിലയ്ക്കു പരാമര്‍ശമര്‍ഹിക്കുന്നു. എന്നാല്‍ ആദ്യകാലത്തു ബ്രിട്ടീഷ്‌ സേവചെയ്യുകയും പില്‍ക്കാലത്ത്‌ അവരുടെ ചൂഷണവ്യവസ്ഥകളുടെ പ്രയാസങ്ങള്‍ അഭിമുഖീകരിക്ക്വന്നപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ പ്രതിരോധസമരത്തിനു കോപ്പുകൂട്ടുകയും ചെയ്തയാളായിരുന്നു വേലുത്തമ്പിദളവ. കുറ വിളംബരത്തില്‍ ഈ ചരിത്രവും പരിണാമവും  ആത്മവിമര്‍ശനത്തോടെ വിശദീകരിക്കുന്നുണ്ട്‌.

19ാ‍ം നൂറ്റാ്‌ ആദ്യഘട്ടത്തില്‍ സംഭവിച്ച മറ്റൊരു സ്വാതന്ത്യ്രപ്രക്ഷോഭമായിരുന്നു
കുറിച്യപ്പട. പഴശ്ശിയുടെ വീരമരണത്തിനു ശേഷം ശിഥിലരായിത്തീര്‍ന്ന കുറിച്യരുടെ മേല്‍ പുതിയ നികുതിനിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കി. ഉല്‍പ്പാദനത്തിന്റെ ഒരംശം നികുതിയായി പിരിച്ചെടുക്കുന്നതിനു പുറമെ ഭൂനികുതി പണമായി നല്‍കാന്‍ പ്രത്യേക വിളംബരം നടത്തുകയും ചെയ്തു. കമ്പനി ഉദ്യോഗസ്ഥര്‍ ഈ നിയമം നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍, അവരുടെ ബ്രിട്ടീഷ്‌ വിരുദ്ധവികാരം കനപ്പെട്ടു. അങ്ങനെ 1812 ഏപ്രില്‍ ആദ്യത്തില്‍ മല്ലൂര്‍ എന്ന സ്ഥലത്ത്‌ ഒരു ആലോചനായോഗം അവര്‍ വിളിച്ചുകൂട്ടി. ഈ നടപടി അധികാരികളെ പ്രകോപിപ്പിച്ചു. ഇതിനെതിരേ പോ‍ ലിസിന്റെയും കാവല്‍സേനയുടെയും സംയുക്ത ആക്രമണനീക്കമുാ‍യി. ഇതു ബ്രിട്ടീഷ്‌ പക്ഷത്തു കനത്ത നാശങ്ങളുാ‍ക്കി. ഈ സംഭവത്തോടെ മൈസൂരില്‍
നിന്നും തലശ്ശേരിയില്‍ നിന്നും പട്ടാളക്കാരെ കൊു‍വന്നു പ്രക്ഷോഭങ്ങളെ
അടിച്ചമര്‍ത്തുകയാണ്‌ അവര്‍ ചെയ്തത്‌. കനത്ത ആക്രമണങ്ങള്‍ക്കു മുമ്പില്‍
ചെറുത്തുനില്‍ക്കാനാവാതെ കുറിച്യപ്പട നിര്‍വീര്യരായി.

ഇതില്‍നിന്നു തികച്ചും വിഭിന്നമായിരുന്നു മാപ്പിളപ്രക്ഷോഭങ്ങള്‍. 19ാ‍ം നൂറ്റാി‍ല്‍  റിപ്പോർട്ട് ചെയ്യപ്പെട്ട മിക്കവാറും പ്രക്ഷോഭങ്ങള്‍ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ അവസാനിപ്പിക്കാന്‍ ധിക്കുന്നതായിരുന്നില്ല. 1792 മുതല്‍ 1921 വരെ ചെറുതും വലുതുമായി 83 പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. 19ാ‍ം നൂറ്റാി‍ലെയും അതിനു മുമ്പും ശേഷവുമൊക്കെയുള്ള ലഹളകളുടെ അടിസ്ഥാനകാരണം കാര്‍ഷികപ്രശ്നങ്ങളും ബ്രിട്ടീഷുകാരുടെ പക്ഷപാതപരവും വര്‍ഗീയവുമായ മുസ്ലിംവിരുദ്ധ നിലപാടുകളും
ജന്‍മിദുഷ്പ്രഭുത്വം കമ്പനി അധികാരികളുടെ പിന്തുണയോടെ നടത്തിയിരുന്ന
നികൃഷ്ടമായ മര്‍ദ്ദനമുറകളും ആയിരുന്നു.

1836 മുതലാണു വീണ്ടും മാപ്പിളപ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്‌. 1836 നവംബര്‍ 26 നു പന്തല്ലൂര്‍ ദേശക്കാരനായ കല്ലിങ്ങല്‍ കുഞ്ഞോലന്‍ എന്ന മാപ്പിള കര്‍ഷകന്‍ തന്റെ കൈവശഭൂമി അപഹരിച്ച ഒരു ചാക്കപ്പണിക്കരെ കുത്തിക്കൊന്നു. പണിക്കരുടെ മൂന്ന്‌ അനുയായികളെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം കുഞ്ഞോലന്‍ പലായനം ചെയ്തു. അ
ധികൃതര്‍ ഇയാളെ പിന്തുടര്‍ന്നു വെടിവച്ചുകൊന്നു. ജന്‍മിത്ത--നാടുവാഴിത്ത ദുഷ്പ്ര ഭുത്വത്തിന്റെ ഇരയായി സ്വത്തും അഭിമാനവും നഷ്ടപ്പെട്ട ഒരു സാധാരണ മാപ്പിളകര്‍ഷകന്റെ പ്രതികരണമായിരുന്നു ഇത്‌. ചുരുക്കത്തില്‍, നിരന്തരമായി ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിനോടുള്ള സ്വാഭാവിക പ്രതികരണമായാണ്‌ ഇത്തരം ആക്രമണനീക്കങ്ങള്‍ ശക്തിപ്പെട്ടത്‌. ഇതേ സ്വഭാവത്തിലുളള മറ്റൊരു സംഭവം അധികം വൈകാതെ ചെങ്ങര അംശം കല്‍പ്പറ്റ ദേശത്തും നടന്നു. തന്റെ സ്ഥലവും കുടിയും ഒഴിപ്പിച്ചു തന്നെയും കുടുംബത്തെയും
വഴിയാധാരമാക്കിയ ജന്‍മി ചിരുകാണി മനയിലെ  രായണന്‍മൂസ്സതിനെതിരേ
അലിക്കുട്ടി എന്ന കൃഷിക്കാരന്‍ നടത്തിയ ആക്രമണമാണത്‌. മൂസ്സതിനെ വ
ധിക്കാനുദ്ദേശിച്ചു കുത്തുകയും തുടര്‍ന്നു പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍
അലിക്കുട്ടി മരിക്കുകയുമായിരുന്നു.

1839ലും ഇതേ സ്വഭാവത്തിലുള്ള മറ്റൊരു സംഭവം നടന്നു. എന്തായാലും 1836 മുതല്‍ 40 വരെയുള്ള കാലയളവില്‍ ഇതുപോലുള്ള അഞ്ചു സംഭവങ്ങളാണു നടന്നത്‌. തുടര്‍ന്ന്‌ 1841ല്‍ മൂന്നു കലാപങ്ങളുാ‍യി. തുമ്പമണ്ണില്‍ കുഞ്ഞുണ്യാന്‍ എന്ന കുടിയാന്റെ കാണം സ്ഥലം പെരുമ്പാളി നമ്പൂതിരി എന്ന ജന്‍മി മേല്‍ച്ചാര്‍ത്തു പ്രകാരം ഒഴിപ്പിച്ചെടുത്തിരുന്നു. കുഞ്ഞുണ്യാനും
മറ്റ്‌ ഏഴുപേരും ഈ ജന്‍മിക്കെതിരേ നയിച്ച പ്രക്ഷോഭമായിരുന്നു പള്ളിപ്പുറം കലാപം. ഇതേകാലത്തുതന്നെ ഒരു പള്ളിയുടെ മതില്‍നിര്‍മാണത്തെച്ചൊല്ലി ഒരു പണിക്കര്‍ മുസ്്ലിംകള്‍ക്കെതിരേ തിരിഞ്ഞു. പള്ളിപ്രശ്നമായതിനാല്‍ അതിനു വൈകാരികമാനം കൂടിയുാ‍യിരുന്നു. ഈ പ്രക്ഷോഭത്തിലെ രക്തസാക്ഷികളെ ഒരു നായയുടെ ശവശരീരത്തോടൊപ്പം കുഴിച്ചുമൂടിയതു ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനും അമര്‍ഷത്തിനും ഇടയാക്കി. രായിരം വരുന്ന മാപ്പിളമാര്‍ കാവല്‍ക്കാര്‍ നോക്കി നില്‍ക്കെ സംഘമായിച്ചെന്ന്‌ അവരുടെ മയ്യിത്ത്‌ മാന്തി മതകീയ ബഹുമതികളോടെ പള്ളിശ്മശാനത്തില്‍ ഖബറടക്കി. എന്നാല്‍ ഇതിനു നേതൃത്വം നല്‍കിയവരെ പില്‍ക്കാലത്തു കള്ളക്കേസില്‍ കുടുക്കി അധികൃതര്‍ പ്രതികാരം ചെയ്തു. 1843ല്‍ രില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടന്നു. അതില്‍ സവിശേഷ പരമര്‍ശമര്‍ഹിക്കുന്നതാണു ചേറൂര്‍പട. ആറു പോരാളികള്‍ അറുപതു പട്ടാളക്കാരോട്‌ എതിരിട്ട വീരചരിതം പില്‍ക്കാല മാപ്പിളപ്രക്ഷോഭങ്ങളെയും പ്രചോദിപ്പിച്ചിട്ടുണ്ട്‌. ചേറൂര്‍പട കഴിഞ്ഞ്‌ അധികം വൈകാതെ മുസ്്ലിംകളുടെ സമരമുന്നേറ്റങ്ങള്‍ക്കു പ്രത്യയശാസ്ര്ത പിന്‍ബലമൊരുക്കിയ മഹാനായ മുസ്്ലിം നേതാവ്‌ മമ്പുറം തങ്ങള്‍ മരണപ്പെട്ടു.

തുടര്‍ന്ന്‌ ആറുവര്‍ഷം കഴിഞ്ഞ്‌ 1849 മുതലാണു വീണ്ടും പ്രക്ഷോഭങ്ങള്‍
ആരംഭിക്കുന്നത്‌. മഞ്ചേരി--അങ്ങാടിപ്പുറം കലാപം എന്ന പേരില്‍ ചരിത്രപ്ര
സിദ്ധമായിത്തീര്‍ന്ന 1849ലെ ഈ പ്രക്ഷോഭത്തെ നയിച്ചതു ഹസ്സന്‍ മോയന്‍
ഗുരുക്കളായിരുന്നു. ഇതേസമയം, ഹജ്ജ്‌ തീര്‍ത്ഥാടനം കഴിഞ്ഞു മമ്പുറം ഫസല്‍ പൂ‍ക്കോയ തങ്ങള്‍ തിരിച്ചെത്തിയിരുന്നു. അദ്ദേഹത്തിന്റെ ആശിര്‍വാദവും പ്ര
ചോദനവും ഇക്കാലത്തെ ഒട്ടുമിക്ക പ്രക്ഷോഭങ്ങള്‍ക്കു പിന്നിലുമുാ‍യിരുന്നു. തുടര്‍ന്ന്‌ 1851ല്‍ മലബാര്‍ മേഖലയിലും 1852ല്‍ വടക്കന്‍ കേരളത്തിലെ മട്ടന്നൂരും കലാപങ്ങള്‍ നടന്നു. ഇതിലൊക്കെയും മാപ്പിളമാരാല്‍ വധിക്കപ്പെട്ടത്‌ അക്രമികളും അന്യായക്കാരുമായ ജന്‍മിമാരും അവരുടെ അനുചരന്‍മാരുമാണ്‌. ഇത്തരം ഓരോ സംഭവങ്ങളും നടക്കുമ്പോള്‍ മാപ്പിളമാര്‍ അനുഭവിച്ചുവരുന്ന രാഷ്ട്രീയവും സാമൂഹികവുമായ അടിച്ചമര്‍ത്തല്‍നയമാണ്‌ അതിന്റെ കാരണമെന്നും അതു പരിഹരിക്കാതെ കലാപങ്ങളെ നിയന്ത്രിക്കാനാവില്ല എന്നും തിരിച്ചറിയുന്നതിനു പകരം,
ഈ സംഭവങ്ങള്‍ക്കൊക്കെയും നിമിത്തമായിട്ടുള്ളതു മാപ്പിളമാരുടെ കേവലമായ മതഭ്രാന്തും ഹാലിളക്കവുമാണെന്നു ലഘൂകരിക്കാനാണ്‌ അധികൃതര്‍ ശ്രമിച്ചത്‌. ഈഹാലിളക്കത്തിനു പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കുന്നവരെന്നു സാമ്രാജ്യത്വശക്തികള്‍ ധരിച്ച മുസ്്ലിംകളുടെ ദിവ്യപരിവേഷമുള്ള ഉലമാനേതൃത്വത്തെ അറസ്റ്റ്‌ ചെയ്യാനും നാടുകടത്താനുമൊക്കെയുള്ള ആത്യന്തിക നടപടികള്‍ക്കാണ്‌ അവര്‍ മുതിര്‍ന്നത്‌.

കോഴിക്കോട്‌ കലക്ടറായിരുന്ന കൊണോലിയുടെ റിപോര്‍ട്ട്‌ അനുസരിച്ച,്‌ മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്താനും മാപ്പിളമാരെ നിരായു
ധീകരിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കപ്പെട്ടു. ഫസല്‍ പൂക്കോയ തങ്ങളെ
അറസ്റ്റ്ചെയ്തു ജയിലിലടയ്ക്കാനായിരുന്നു ആദ്യം അവരുടെ പദ്ധതിയെങ്കിലും ജനകീയപ്രതിഷേധം ഭയന്ന്‌ അതിന്നവര്‍ മുതിര്‍ന്നില്ല. അങ്ങനെ 1852ല്‍ ഫസല്‍ തങ്ങളെ അറേബ്യയിലേക്കു നാടുകടത്തി. സ്ട്രഞ്ച്‌ കമ്മീഷനായിരുന്നു തുടര്‍ന്നുള്ള നടപടികള്‍ക്കു ശുപാര്‍ശ ചെയ്തത്‌. 1852 മാര്‍ച്ച്‌ 19 നാണു ഫസല്‍ തങ്ങളെ നാടുകടത്തിയത്‌. മാപ്പിളപ്രക്ഷോഭങ്ങളെ എല്ലാ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെയും അവര്‍ നേരിട്ടു. 1854ല്‍ മാപ്പിള ഔട്ട്‌റേജസ്‌ ആക്ട്‌ കൂടി നിലവില്‍വന്നതോടെ മര്‍ദ്ദനനടപടികള്‍ ശക്തിപ്പെട്ടു. ഇതിനിടയ്ക്കു ജയില്‍ചാടിയ ഏതാനും മാപ്പിളപ്പോരാളികള്‍ ഫസല്‍ തങ്ങളെ നാടുകടത്താന്‍ കാരണക്കാരനായ കോഴിക്കോട്‌ കലക്ടര്‍ കൊണോലിയെ അയാളുടെ വസതിയില്‍ ചെന്നു വധിച്ചു. തുടര്‍ന്നു കാര്യമായ ജനകീയമുന്നേറ്റങ്ങളൊന്നും പ്രകടമായിരുന്നില്ല.

എന്നാല്‍ 1857ലെ ശിപായിലഹളയുടെ ഘട്ടത്തില്‍ മലബാര്‍ മേഖലയിലും അതിന്റെ ചില അനുരണനങ്ങളുാ‍യി. എട്ടുവര്‍ഷം ബ്രിട്ടീഷ്തടവറയില്‍ കിടന്നശേഷം പു‍റത്തുവന്ന വഞ്ചികൂടോരത്ത്‌ കുഞ്ഞിമായന്‍ എന്ന ധീരന്റെ നേതൃത്വത്തിലാണു മലബാര്‍ മേഖലയില്‍ ചില സംഭവങ്ങളുാ‍യത്‌. പൊതുനിരത്തില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു ബ്രിട്ടീഷ്‌ വിരുദ്ധവികാരം ഇളക്കിവിടുന്ന പ്രഭാഷണങ്ങള്‍ നടത്തി അദ്ദേഹം ജനങ്ങളെ ഏകീകരിച്ചിരുന്നു. കുഞ്ഞിമായന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും തലശ്ശേരിയിലെ മുസ്്ലിംകളെ പ്രത്യേകമായും മലബാര്‍ മാപ്പിളമാരെ പൊതുവെയും ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇതേസമയം, നിസ്സാരനീക്കങ്ങളെയും അധികൃതര്‍ അതീവജാഗ്രതയോടെയാണു സമീപിച്ചുകൊി‍രുന്നത്‌. കുഞ്ഞിമായന്റെയും അനുയായികളുടെയും പടയൊരുക്കങ്ങള്‍ മണത്തറിഞ്ഞു കണ്ണൂരിലും തലശ്ശേരിയിലും ഗവണ്‍മെന്റ്‌ ആക്രമണസന്നാഹങ്ങളൊരുക്കി. ഉത്തരേന്ത്യയില്‍ നടന്നുകൊി‍രുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനു പ്രത്യേക ജാഗ്രതയുാ‍യിരുന്നു. ഒരു ജനകീയപ്രക്ഷോഭമായി കുഞ്ഞിമായന്റെ പ്രവര്‍ത്തനങ്ങള്‍ രൂപാന്തരപ്പെടുന്നതിനു മുമ്പു മായനെയും കൂട്ടരെയും ബ്രിട്ടീഷ്‌ അധികൃതര്‍ ജയിലിലടച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തെ
തിരുച്ചിറപ്പള്ളിയിലേക്കു നാടുകടത്തി.

ഇതേസമയം ഏറനാട്‌ താലൂക്കില്‍ ചില മുന്നേറ്റങ്ങളുാ‍യി. പൊന്‍മല
അംശക്കാരനായ പൂവാടന്‍ കുഞ്ഞാപ്പുഹാജിയും വേറെ ഏഴു മുസ്്ലിംകളും പ്രക്ഷോഭത്തിനു ചില സന്നാഹങ്ങളൊരുക്കി. പൊന്‍മല പള്ളിയിലെ മുക്രി നിരോ ധിക്കപ്പെട്ട ചേരൂര്‍പടപ്പാട്ടു പാടി ജനങ്ങളെ സമരത്തിനു പ്രചോദിപ്പിച്ചുകൊി‍രുന്നു. ഈ സന്ദര്‍ഭത്തില്‍ ഏറനാട്‌ മാപ്പിളമാര്‍ ഇളകിയിരുന്നു. അതീവജാഗ്രതയോടെ ഓരോ അനക്കങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊി‍രുന്ന ബ്രിട്ടീഷ്‌അധികൃതര്‍ ഈ വിവരം ചില ഒറ്റുകാര്‍ മുഖേന അറിഞ്ഞു. പ്രക്ഷോഭത്തിനു കോപ്പുകൂട്ടിയിരുന്ന ഏഴു പേരെയും മിന്നല്‍ ആക്രമണം നടത്തി തടവുകാരാക്കി. എല്ലാവരെയും നാടുകടത്താനാണു തീരുമാനിച്ചത്‌. ഇതു നടന്നത്‌ 1857 ആഗസ്ത്‌ അവസാനത്തിലായിരുന്നു.

കടുത്ത അടിച്ചമര്‍ത്തല്‍ നടപടികള്‍കൊു‍ മാപ്പിളപ്രക്ഷോഭങ്ങള്‍ക്കു ചെറിയൊരുഅയവുാ‍യ കാലഘട്ടമാണിത്‌. തുടര്‍ന്ന്‌ ഒരിടവേളയ്ക്കു ശേഷം 1873ല്‍ വീണ്ടും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. വര്‍ഗീയവാദിയും മതഭ്രാന്തനും കടുത്ത മുസ്്ലിംവിരോധിയുമായിരുന്ന ഒരു വെളിച്ചപ്പാടിനെ ഒരു പള്ളി- -അമ്പലപ്രശ്നത്തില്‍ വധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ്‌ ഇതു നടന്നത്‌. പള്ളിയിലെ ഇമാം കുഞ്ഞിപ്പ മുസ്ല്യാരാണിതിനു നേതൃത്വം നല്‍കിയത്‌. അനന്തരസംഭവവികാസങ്ങളില്‍ ഏഴു മുസ്ലിംകള്‍ രക്തസാക്ഷികളായി. 1880 സപ്തംബര്‍ ഒമ്പതിന്‌ മേലാറ്റൂര്‍ അംശത്തില്‍ മറ്റൊരു പ്രക്ഷോഭമുാ‍യി. ഇതു ജന്‍മിത്തത്തിനെതിരേയുളള ഒരു കര്‍ഷകപ്രക്ഷോഭം തന്നെയായിരുന്നു.
ഫസല്‍ തങ്ങളുടെ നാടുകടത്തലിനുശേഷം ഇടതടവില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കു
താല്‍ക്കാലിക വിരാമമുാ‍യി എന്നതു വാസ്തവമാണ്‌. ഗവണ്‍മെന്റില്‍ നിന്നു നീതി ലഭിക്കുമെന്ന ഒരു പ്രതീക്ഷ അക്കാലത്തു മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായിരുന്നു. മാപ്പിളസമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പരിതാപാവസ്ഥ ബോധിപ്പിച്ചുകൊു‍ പല നിവേദനങ്ങളും അവര്‍ അധികൃതര്‍ക്കു നല്‍കിയിരുന്നു. തങ്ങളുടെ സങ്കടനിവൃത്തിക്കായി ഉടനെ നടപടിയുാ‍കുമെന്ന്‌ അവര്‍ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ജന്‍മിമാര്‍ വീണ്ടും മാപ്പിളകുടിയാന്‍മാരെ ദ്രോഹിക്കുന്ന പ്രക്രിയ
തുടരുകയും ബ്രിട്ടീഷ്‌ അധികൃതര്‍ അതിനു നിയമപരിരക്ഷയൊരുക്കുകയും ചെയ്തു.

ഇത്‌ അസഹ്യമായപ്പോഴാണ്‌ 1873 മുതല്‍ പ്രക്ഷോഭങ്ങള്‍ പുനരാരംഭിക്കുന്നത്‌.
ഇതേകാലത്തു തന്നെ മലബാറില്‍ സ്പെഷ്യല്‍ കമ്മീഷണറായി നിയമിതനായ വില്യം ലോഗന്‍ മാപ്പിളപ്രക്ഷോഭങ്ങളുടെ യഥാര്‍ഥകാരണങ്ങളെ വിശകലനം ചെയ്തും പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചും ഭരണകൂടത്തിനു റിപോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഈ റിപോ‍ര്‍ട്ടിനെ ഭരണകൂടം കാര്യമായി ഗൌനിച്ചില്ല. മുമ്പു നിയമിതമായ എല്ലാ കമ്മീഷനുകളും മാപ്പിളസമൂഹത്തെ ഏകപക്ഷീയമായി
പ്രതിക്കൂട്ടില്‍ നിര്‍ത്തി.അവരുടെ എല്ലാ പ്രക്ഷോഭങ്ങള്‍ക്കും കാരണം മതഭ്രാന്താണെന്നു വരുത്തിത്തീര്‍ക്കും വിധമാണു റിപോര്‍ട്ട്‌ ചെയ്തുകൊി‍രുന്നത്‌. ഇതില്‍നിന്നു വ്യത്യസ്തമായി കാര്‍ഷിക
പ്രശ്നവും കൈവശാവകാശത്തെ ചൊല്ലിയുള്ള അന്യായമായ നടപടികളും    പു‍രുഷാന്തരം പോലുള്ള പ്രാകൃത നികുതികളും മാപ്പിളമാരെ എപ്രകാരമാണു ബാധിച്ചത്‌ എന്നു താരതമ്യേന സത്യസന്ധമായ ഒരു റിപോര്‍ട്ടാണു ലോഗന്‍ സമര്‍പ്പിച്ചിരുന്നത്‌. യഥാര്‍ഥ കാരണം കത്ത്‌ പരിഹാരം കാണുന്നതിനുപകരം വീണ്ടും അടിച്ചമര്‍ത്തല്‍നയം തുടരാനാണു ഭരണകൂടതീരുമാനം എന്നു തിരിച്ചറിഞ്ഞപ്പോള്‍ ഒരന്തിരമപോരാട്ടത്തിനു മാപ്പിളസമൂഹം സജ്ജരാവുകയായിരുന്നു. 1921 ഇതിന്റെ ഏറ്റവും മൂര്‍ധന്യമായ ദശയാണ്‌.

എന്നാല്‍ അതിന്റെ പ്രാഥമികലക്ഷണങ്ങള്‍ 1880നുശേഷമുള്ള പല പ്രക്ഷോഭങ്ങളിലും നിഴലിച്ചിരുന്നു. മമ്പുറം തങ്ങന്‍മാരുടെ കാലത്തു ബ്രിട്ടീഷ്‌ അധികൃതരുടെ കുരിശുയുദ്ധമനസ്സിനെതിരായ ഒരു വികാരം നിലനിന്നിരുന്നു. തുര്‍ക്കി ഖിലാഫത്തിനെതിരായ ആഗോളഭീഷണിയെ നേരിടുന്ന വിമോചനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണു മലബാറിലെ സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റങ്ങള്‍ എന്നു കൃത്യമായും ഫസല്‍ തങ്ങളുടെ ഫത്‌വകളില്‍ സിദ്ധാന്തവല്‍ക്കരിച്ചിരുന്നു. അന്താരാഷ്ട്ര മാനങ്ങളോടെ വികസിച്ചു വന്ന ഈ മുന്നേറ്റങ്ങള്‍ക്ക്‌ 1885 കാലത്ത്‌, വീു‍ം ഒരാഗോള മാനം കൈവരുന്നതായി കാണാം. സാദിഖുല്‍ മഹ്്ദിയുടെ നേതൃത്വത്തില്‍ സുദാനില്‍
നടന്നുകൊി‍രുന്ന സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളുടെ വീരാപദാനങ്ങള്‍ 1885
കാലത്തു മുസ്ലിംകള്‍ക്കിടയില്‍ പ്രചരിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.
1883 മുതല്‍ 1886 വരെ തെക്കേ മലബാറില്‍ അഞ്ചോളം മാപ്പിള മുന്നേറ്റങ്ങള്‍ നടന്നു.

ഇങ്ങനെ പ്രക്ഷോഭങ്ങള്‍ക്ക്‌ ഉണര്‍വും ആവേശവും വീണ്ടും കൈവന്നപ്പോള്‍ സാമ്രാജ്യത്വ അധികൃതര്‍ വീു‍ം ജാഗ്രത്തായി. അവര്‍ ഓരോ ചലനങ്ങളെയും ഗൌരവപൂ‍ര്‍വം വീക്ഷിച്ചു. അങ്ങനെ 1886ല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ വീണ്ടും ശക്തിപ്പെടുത്തി. ഇതിന്റെ മുന്നോടിയായി മാപ്പിളമാരെ നിരായുധീകരിക്കാനുള്ള പദ്ധതി നടപ്പാക്കപ്പെട്ടു.

എന്തായാലും ഇതിന്റെയൊക്കെ ഫലമായി മാപ്പിളസമൂഹം അനുദിനം ക്ഷയിച്ചുകൊി‍രുന്നു, കണ്ണില്‍ ചോരയില്ലാത്ത മര്‍ദ്ദനമുറകള്‍ സഹിച്ചും ജന്‍മിത്ത--നാടുവാഴിത്ത ദുഷ്പ്രഭുത്വത്തിന്റെ വര്‍ഗീയച്ചുവയുള്ള ഉന്‍മൂലന നടപടികള്‍ക്കു വിധേയപ്പെട്ടും മാപ്പിളസമൂഹം വല്ലാതെ പ്രയാസപ്പെട്ടു. ദാരിദ്യ്രവും കഷ്ടപ്പാടുകളും അവരെ വിടാതെ പിന്തുടര്‍ന്നു. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള എല്ലാ സാഹചര്യവും
ഇങ്ങനെ അടയ്ക്കപ്പെട്ടതോടെ അവര്‍ വീണ്ടും പ്രക്ഷോഭരംഗത്തു സജീവമായി.
അങ്ങനെ 1894 ല്‍ പാി‍ക്കാട്ടും 1896 ല്‍ മഞ്ചേരിയിലും വലിയ പ്രക്ഷോഭങ്ങളുാ‍യി.

നിരവധി പണ്ഡിതമഹത്തുക്കളും പോരാളികളും സാമ്രാജ്യത്വത്തോട്‌ അടരാടി
രക്തസാക്ഷിത്വം വരിച്ചുകൊി‍രുന്നു. 1896ലെ മഞ്ചേരി പ്രക്ഷോഭത്തില്‍
മാപ്പിളപ്പോരാളികളില്‍ നിന്ന്‌ 99 പേരാണു വധിക്കപ്പെട്ടത്‌. കടുത്ത നിയമനടപടികള്‍ പ്രവര്‍ത്തിച്ചുകൊി‍രുന്ന അക്കാലത്ത്‌ ഇത്തരം പോരാളി സംഘങ്ങള്‍ക്കു ജനകീയ പി‍ന്തുണ വര്‍ധിച്ചുകൊി‍രുന്നു. ഏഴും എട്ടും പേര്‍ നടത്തിയിരുന്ന പ്രതിരോധനീക്കങ്ങള്‍ക്കു പകരം ജനകീയമുന്നേറ്റങ്ങളായി പ്രക്ഷോഭങ്ങള്‍ വികസിച്ചുകൊി‍രുന്നു. മഞ്ചേരി കലാപത്തില്‍ രക്തസാക്ഷികളായവരുടെ വര്‍ധന അതാണല്ലോ സൂചിപ്പിക്കുന്നത്‌.
19ാ‍ം നൂറ്റാ്‌ അവസാനമാകുമ്പോഴേക്കും ഇങ്ങനെ ശക്തിപ്പെട്ടു കൊി‍രുന്ന പ്രക്ഷോഭങ്ങളാണ്‌ 1921 ല്‍ ജനകീയസമരങ്ങളായി രൂപാന്തരപ്പെടുന്നത്‌.
കുടിയാന്‍ പ്രസ്ഥാനവും ഖിലാഫത്ത്‌, കോണ്‍ഗ്രസ്‌ പ്രസ്ഥാനങ്ങളും സംയുക്തമായി സാമ്രാജ്യത്വ വിരുദ്ധ ജനകീയപ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയപ്പോള്‍ സമാ ധാനകാംക്ഷികളായ മാപ്പിളജനത അതിനോടൊപ്പം ചേരുകയാണുാ‍യത്‌. എന്നാല്‍ ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തല്‍ നയങ്ങളുടെ തന്നെ അനന്തരഫലമായി അതു സായുധസംഘട്ടനത്തിലേക്കു തന്നെ അനിവാര്യമായും പരിണമിച്ചു ബ്രിട്ടീഷ്‌ ഉപജാപങ്ങളുടെ ഫലമായി തുര്‍ക്കി ഖിലാഫത്ത്‌ തിരോഭവിച്ചുകൊി‍രുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയില്‍ വികസിച്ചുവന്ന ഖിലാഫത്ത്‌ മുന്നേറ്റത്തിനു ദേശീയവും
സാര്‍വദേശീയവുമായ മാനങ്ങളുാ‍യിരുന്നു. ഇതോടൊപ്പം, ദേശീയമായ
താല്‍പ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കോണ്‍ഗ്രസ്സും പ്രാദേശികമായ പ്രശ്നങ്ങളുടെ പരിഹാരത്തിനു രൂപീകരിക്കപ്പെട്ട കുടിയാന്‍, കര്‍ഷകപ്രസ്ഥാനവും ചേര്‍ന്നപ്പോള്‍ ഈ പ്രക്ഷോഭങ്ങള്‍ക്കു പുതിയ മാനങ്ങള്‍ കൈവന്നു. എന്നാല്‍ നിര്‍ണായകമായ ഈ സമരങ്ങളുടെ വികാസദശയില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കേണ്ടതിനു പകരം അവരെ അധികൃതര്‍ക്ക്‌ ഒറ്റുകൊടുക്കുന്ന സമീപനമാണു നന്‍മുടെ 'ദേശീയവാദ'പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിയത്‌. ഇതിന്റെ ഫലമായി ആയിരക്കണക്കിനു മനുഷ്യരെ ഏകപക്ഷീയമായി കൂട്ടക്കൊല ചെയ്ത ഈ പ്രക്ഷോഭങ്ങളെ ബ്രിട്ടീഷ്‌ അധികൃതര്‍ അടിച്ചമര്‍ത്തി. നാടിന്റെ സ്വാതന്ത്യ്രത്തിനും സ്വന്തം വിശ്വാസ ആദര്‍ശസംരക്ഷണത്തിനും വ്‌ ധീരോദാത്തം പോരാടിയ ഇവര്‍ നമ്മുടെ ചരിത്രബോധത്തിലിപ്പോഴും മതഭ്രാന്തന്‍മാരായ കലാപകാരികള്‍ മാത്രമാണ്‌. അധീശത്വത്തിനെതിരേ സ്ഥൈര്യത്തോടെ പോരാടി മുന്നേറിയ യഥാര്‍ഥ സ്വാതന്ത്യ്രപ്പോരാളികള്‍ നമ്മുടെ ദേശീയവാദപരമായ ചരിത്രവ്യാഖ്യാനങ്ങള്‍ക്കു പു‍റത്താണെന്ന വസ്തുത ഒരു ഞെട്ടലോടെ തിരിച്ചറിയ്വരുന്നു.

കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ നല്‍കിയ അതേ നിര്‍വചനങ്ങളും
വ്യാഖ്യാനങ്ങളുമാണു നമ്മുടെ ദേശീയവാദപരമായ ചരിത്രരചനകളില്‍
പി‍ന്തുടരപ്പെടുന്നത്‌. ചെറുത്തുനില്‍ക്കുന്നവരുടെ സ്വന്തം ചരിത്രവും പാരമ്പര്യവും പോ‍ലും അധീശത്വശക്തികളുടെ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെയും മൂല്യമാനദണ്ഡങ്ങളോടെയും സമീപിക്കുന്ന വിധം നാം ആന്തരികമായി കോളണീകരിക്കപ്പെട്ടിരിക്കുന്നു. ഈ മാരകമായ വിധേയത്വം എന്നു തിരിച്ചറിയാനാകുന്നോ, അന്നു മാത്രമാണു നാം യഥാര്‍ഥ സാമ്രാജ്യത്വവിരോധികളും അധിനിവേശത്തിനെതിരായ ശരിയായ വിമോചനരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളുമാവുക.

സൈനുദ്ദീന്‍ മന്ദലാംകുന്ന്‌,തേജസ്‌ ദ്വൈവാരിക

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal