ഇതിഹാസ ഭൂമിക

മലപ്പുറം: പ്രാചീന ഏറനാടിന്റെ ചരിത്രസംസ്‌കാരത്തെ കേന്ദ്രീകരിച്ച് നിര്‍മിച്ച 'ഇതിഹാസ ഭൂമിക' എന്ന ഡോക്യുമെന്ററി ആഗസ്തില്‍ പ്രകാശനംചെയ്യും. മഹാശിലാസംസ്‌കാരം മുതല്‍ 1921ലെ മലബാര്‍ കലാപത്തിന്റെ അനന്തരഫലം വരെയുള്ള ഏറനാടിന്റെ ചരിത്രമാണ് മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

ഡോ. കെ.എന്‍. പണിക്കര്‍, ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. എം.ഗംഗാധരന്‍, ഡോ. എം.എന്‍. കാരശ്ശേരി തുടങ്ങിയവരുടെ അഭിമുഖങ്ങളും ഉണ്ട്.

ജന്മി-ജാതി വ്യവസ്ഥകള്‍, കാര്‍ഷിക കലാപങ്ങള്‍, സാമൂതിരി, ടിപ്പു, ബ്രിട്ടീഷ് ഭരണങ്ങള്‍, മലബാര്‍ കലാപം, പ്രധാന സ്ഥലങ്ങളും സ്ഥലനാമ ഉറവിടങ്ങളും തുടങ്ങിയവ ഡോക്യുമെന്ററിയിലെ ചര്‍ച്ചാവിഷയങ്ങളാണ്. തിരക്കഥയും സംവിധാനവും അന്‍സാര്‍ കൊടശ്ശേരിയാണ്. നിര്‍മാണം കെ.സി. ഹൈദര്‍ അലിയും.

Posted on: 16 Jul 2011 Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal