കട്ടിലശ്ശേരിയുടെ ഓര്‍മകളുണര്‍ത്തി ഇഖ്ബാലിന്റെ സാന്നിധ്യം

മങ്കട: ഖിലാഫത്ത്‌ സമരനായകന്‍ കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്്ല്യാരുടെ ഓര്‍മ്മക്കു മുന്നില്‍ നിറകണ്ണുകളോടെ മൂത്ത പൌത്രന്‍ എം വി മുഹമ്മദ്‌ ഇഖ്ബാല്‍ എത്തിയത്‌ ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം രാമപുരത്ത്‌ നടന്ന മലബാര്‍ സമര അനുസ്മരണ പ്രയാണത്തിന്റെ സമരജ്വാല കൈമാറലിലാണ്‌ ഇഖ്ബാലിന്റെ സാന്നിധ്യമുണ്ടായത്‌.

മൌലവിയുടെ മകന്‍ കരിഞ്ചപ്പാടിയിലെ മണക്കാട്ട്‌ വാക്കത്തൊടി അബ്ദുല്‍ അസീസിന്റെയും കരുവള്ളി പാത്തിക്കല്‍ ഇയ്യാച്ച ഹജ്ജുമ്മയുടേയും മകനായ ഇഖ്ബാല്‍ ഏറെക്കാലം വിദേശത്തും ഇന്ത്യന്‍ സൈന്യത്തിലും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. അസുഖത്തെതുടര്‍ന്ന്‌ ഇപ്പോള്‍ കരിഞ്ചാപ്പാടിയിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയാണ്‌. പ്രവാസി വ്യവസായി കെ ടി മുഹമ്മദ്‌ റബിഉള്ളയുടെ ഭാര്യ സഹോദരി ഭര്‍ത്താവാണ്‌ ഇഖ്ബാല്‍.

News:Thejas 07.05.2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal