മലബാര്‍ സമരത്തെ കലാപമെന്നു വിളിക്കുന്നത്‌ സ അമ്രാജ്യത്വ മനസ്ഥിതിയുള്ളവര്‍: ഇ എം അബ്ദുര്‍റഹ്മാന്‍

മലപ്പുറം: മലബാര്‍ സമരത്തെ കലാപമെന്നു വിളിക്കുന്നവര്‍ സാമ്രാജ്യത്വ മനസ്ഥിതി ഉള്ളില്‍ സൂക്ഷിക്കുന്നവരാണെന്നും മലബാര്‍ സമരത്തിന്റെ എതിര്‍ചേരിയില്‍ നിന്ന ബ്രിട്ടീഷുകാര്‍ നല്‍കിയ മലബാര്‍ കലാപമെന്ന പേര്‌ അവര്‍ നാടൊഴിഞ്ഞിട്ടും നിലനില്‍ക്കുകയാണെന്നും പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. മലപ്പുറം വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്മാരക ടൌണ്‍ ഹാളില്‍ നടന്ന മലബാര്‍ സമര അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കലാപങ്ങളും ലഹളകളുമാണു പല സാമൂഹിക മുന്നേറ്റങ്ങള്‍ക്കും കാരണമായത്‌. ഇന്ത്യയിലെ മറ്റൊരു സ്വാതന്ത്യ്ര സമരത്തിലുമില്ലാത്ത പ്രത്യേകതകളാണു മലബാര്‍ സമരത്തിനുള്ളത്‌. 1498ല്‍ വാസ്കോഡഗാമ കാപ്പാട്‌ കപ്പലിറങ്ങിയതു മുതല്‍ മലബാറില്‍ നടന്ന പ്രതിരോധ സമരങ്ങളുടെ മൂര്‍ധന്യമാണ്‌ 1921ലുണ്ടായത്‌. മതം സാമൂഹിക പരിഷ്കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിന്റെ തെളിവാണ്‌ 1921ലെ സമരങ്ങള്‍. മതപ്രബോധനവും പ്രതിരോധവും ഒന്നിച്ചുപോവില്ലെന്ന സിദ്ധാന്തം ഇതോടെ ഇല്ലാതായി.

ചേറുത്തുനില്‍പ്പിന്റെ തണല്‍ കണ്ടു മറ്റു പിന്നാക്ക ജനത ഇസ്ല‍മിലേക്കു വന്നു. 90 വര്‍ഷം മുമ്പ്‌ 24 ശതമാനമായിരുന്ന മുസ്്ലിം ജനസംഖ്യ 1921ലെ സെന്‍സസില്‍ 31 ശതമാനമായി ഉയര്‍ന്നത്‌ ഇതിന്റെ തെളിവാണ്‌. അഭിമാന ബോധത്തിലേക്കുവന്ന പിന്നാക്ക ജനവിഭാഗങ്ങള്‍ മറ്റുള്ളവരെ തമ്പ്രാനെന്നു വിളിക്കുന്ന ജാതീയതയിലേക്കു വീഴാതിരിക്കാന്‍ മമ്പുറം സയ്യീദ്‌ അലവി തങ്ങളുടെ ഇടപെടലുകള്‍ കാരണമായി. നീതി നിഷേധിക്കപ്പെട്ടവരുടെ ചെറുത്തുനില്‍പ്പാണ്‌ 1921ലെ സമരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


തേജസ്‌ 07.05.2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal