ഉമര്‍ഖാസി അധികാരവര്‍ഗം മറന്ന സ്വാതന്ത്യ്രസമര സേനാനി: ഡോ. എം ഗംഗാധരന്‍

എടപ്പാള്‍: അധികാരിവര്‍ഗങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെ മറന്നു പോയ സ്വാതന്ത്യ്ര സമര സേനാനിയായിരുന്നു വെളിയങ്കോട്‌ ഉമര്‍ഖാസിയെന്ന്‌ പ്രശസ്ത ചരിത്ര പണ്ഡിതനും കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി ചരിത്രവിഭാഗം മേധാവിയുമായിരുന്ന ഡോ. എം ഗംഗാധരന്‍ പറഞ്ഞു. നാലാമത്‌ ഉമര്‍ ഖാസി കുടുംബസംഗമം വെളിയങ്കോട്ട്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി നിഷേധ സമരം പ്രഖ്യാപിച്ച്‌ ബ്രിട്ടീഷുകാരോട്‌ ആദ്യമായി പോരാട്ടം കുറിച്ച ദേശസ്നേഹിയായിരുന്നു ഉമര്‍ഖാസി. മലബാറിന്റെ മണ്ണില്‍ സ്വാതന്ത്യ്ര സമരത്തിന്റെ വിത്ത്‌ പാകിയതില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വത്തിനുടമയായിരുന്നു ഖാസി. അധിനിവേശത്തിനെതിരേയും ജന്‍മനാടിന്റെ സ്വാതന്ത്യ്രത്തിനു വേണ്ടിയും അക്ഷീണം പ്രവര്‍ത്തിച്ച ഉമര്‍ഖാസിയെപ്പറ്റി വേണ്ടത്ര പഠിക്കാനും പഠിപ്പിക്കാനും ഇന്നത്തെ തലമുറയ്ക്ക്‌ കഴിഞ്ഞില്ലെന്നതു നമ്മുടെ പോരായ്മയാണെന്നും ഡോ. എം ഗംഗാധരന്‍ പറഞ്ഞു. റിട്ടയേര്‍ഡ്‌ ഡി.ഐ.ജി എം ടി മൊയ്തുട്ടിഹാജി, എം ടി ഹുസൈന്‍ ഹാജി, വി പി ഹംസ മൌലവി, സി പി മുസ്തഫ നദ്്‌വി സംസാരിച്ചു. കെ കെ കുഞ്ഞിമോന്‍ ഹാജി അധ്യക്ഷതവഹിച്ചു.

സ്വാതന്ത്യ്ര സമരവും ഉമര്‍ഖാസിയും, ഉമര്‍ഖാസി സാംസ്ക്കാരിക അധിനിവേശത്തെ ചെറുത്ത പോരാളി, ഇസ്ല‍മില്‍ കുടുംബ ബന്ധം എന്നീ വിഷയങ്ങളില്‍ നടന്ന ക്ലാസിന്‌ ഡോ. എം ഗംഗാധരന്‍, പി പി റസാഖ്‌, സി പി മുസ്തഫ നദ്്‌ വി നേതൃത്വം നല്‍കി. പി പി മുഹമ്മദ്‌ കൂടല്ലൂര്‍, ഒ ടി മുഹമ്മദ്‌ മൌലവി, പ്രഫ. വി കെ ബേബി, പി പി ബാവ കൂടല്ലൂര്‍ സംസാരിച്ചു. മരണമടഞ്ഞ ഉമര്‍ഖാസി കുടുംബാംഗങ്ങളെ പി വി ഷൈലോക്ക്‌ അനുസ്മരിച്ചു. ഉമര്‍ഖാസി കുടുംബസമിതി സ്ഥാപക നേതാവ്‌ വി പി ഹംസ മൌലവിയെ പി പി മുഹമ്മദ്‌ ആദരിച്ചു. എം ടി കുഞ്ഞിമോന്‍ കുടുംബ ഡയറക്ടറി പ്രകാശനം ചെയ്തു. പി വി ഇബ്രാഹിം വിവിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണം ചെയ്തു. പി വി മോനുട്ടി ഹാജി കാക്കത്തറ, വി പി ഹംസ മൌലവി, ഒ ടി മൊയ്തീന്‍ മൌലവി, പി പി മുഹമ്മദലി, ആയിശക്കുട്ടി സംസാരിച്ചു. ഉച്ചയ്ക്കു ശേഷംകുടുംബാംഗങ്ങള്‍ പങ്കെടുത്ത വിവിധതരം കലാപരിപാടികളും അരങ്ങേരി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ഉമര്‍ഖാസി കുടുംബപരമ്പരയില്‍പ്പെട്ട ആയിരത്തില്‍പ്പരം അംഗങ്ങള്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal