വീരപുത്രന്‍മാര്‍ വീണ്ടും നിളയുടെ മണല്‍പ്പരപ്പില്‍


കുറ്റിപ്പുറം: ചരിത്രപ്രസിദ്ധമായ 1921ലെ ഒറ്റപ്പാലം സമ്മേളനം നിളയില്‍ വീണ്ടും പുനര്‍ജനിച്ചു. പി.ടി. കുഞ്ഞുമുഹമ്മദ്‌ സംവിധാനം ചെയ്യുന്ന 'വീരപുത്രന്‍ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ്‌ 1921 ഏപ്രില്‍ 22ന്‌ ഒറ്റപ്പാലത്ത്‌ നടന്ന ഖിലാഫത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനം പുനഃസൃഷ്ടിച്ചത്‌.

നിളയുടെ മണല്‍പ്പരപ്പില്‍ കെ. കേളപ്പനും മൊയ്‌തുമൌലവിയും മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബും അടക്കമുള്ള ചരിത്ര പുരുഷന്‍മാര്‍ പുനരവതരിച്ചു. കുറ്റിപ്പുറം പാലത്തിന്‌ സമീപത്ത്‌ ഒന്‍പത്‌ പതിറ്റാണ്ടു മുന്‍പത്തെ അന്തരീക്ഷം ഒരുക്കി തയാറാക്കിയ സെറ്റിലായിരുന്നു ചിത്രീകരണം. നരേന്‍, സിദ്ദിഖ്‌, കലാഭവന്‍മണി, സായ്കുമാര്‍, റിസബാവ, മാള അരവിന്ദന്‍ തുടങ്ങിയ താരനിരയാണ്‌ ചരിത്ര പുരുഷന്‍മാര്‍ക്ക്‌ ജീവന്‍ നല്‍കാനെത്തിയത്‌. നരേനാണ്‌ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal