.

മലബാര്‍ സമരം: 90ാ‍ം വാര്‍ഷികത്തിന്‌ പ്രൌഢോജ്വല തുടക്കം

മലപ്പുറം: മലബാര്‍ സമര അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന മലബാര്‍ സമരത്തിന്റെ 90ാ‍ം വാര്‍ഷികത്തിനു പ്രൌഢോജ്വല തുടക്കം. മലപ്പുറം വാരിയന്‍കുന്നത്ത്‌ കുഞ്ഞഹ മ്മദ്‌ ഹാജി സ്മാരക ടൌണ്‍ ഹാളിലാണ്‌ അനുസ്മരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചത്‌.

മലബാറില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ ഉജ്വലമായി ചെറുത്തുനിന്നത്‌ മാപ്പിളമാരാണെന്നു ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ പറഞ്ഞു. ചരിത്രങ്ങളില്‍ നിന്നു പാഠമുള്‍ക്കൊണ്ട്‌ ചെറുത്തുനില്‍പ്പു സമരങ്ങളുടെ മാര്‍ഗം ആവിഷ്കരിക്കണം- അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ്‌ ഭരണത്തില്‍ ഹിന്ദുക്കളും കൊടിയ പീഡനം നേരിട്ടിരുന്നെങ്കിലും പോരാട ന്‍ അവര്‍ ധൈര്യം കാണിച്ചില്ല. മലബാറിലെ മാപ്പിളമാര്‍ അതിനു തയ്യാറായി. ഭരണകൂടത്തിനെതിരേയുള്ള ഏറ്റവും വലിയ ജനകീയ സമരം മലബാര്‍ സമര മായിരിക്കും.

പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ സമാപന പ്രഭാഷണം നടത്തി. വി ടി ഇഖ്‌റാമുല്‍ ഹഖ്‌, സി അബ്ദുല്‍ ഹമീദ്‌ സംസാരിച്ചു.
കലാ സാഹിത്യകാരന്‍മാരുടെ കൂട്ടായ്മയോടെയാണു പരിപാടി തുടങ്ങിയത്‌. കൂട്ടായ്മയില്‍ ഇ അബ്ദുല്‍ ഹമീദ്‌, കെ എച്ച്‌ നാ സര്‍, അഡ്വ. എന്‍ എം സിദ്ദീഖ്‌, പി എ എം ഹനീഫ, സലാഹുദ്ദീന്‍ അയ്യൂബി, റഫീഖ്‌ കുറ്റിക്കാട്ടൂര്‍, ആറ്റക്കോയ, യു കെ അബ്ദുസ്സലാം, എം നൌഷാദ്‌, യൂ സുഫ്‌ ആലുവ, പി കെ ഉസ്മാന്‍, ഷറഫുദ്ദീന്‍ മു ക്കം, ഉസ്മാന്‍ മാവൂര്‍, അബ്ബാസ്‌ കാളത്തോട്‌ സംസാരിച്ചു.

തുടര്‍ന്നുനടന്ന ചരിത്രകാരന്‍മാരുടെ സംഗമത്തില്‍ മലബാര്‍ സമരത്തെക്കുറിച്ചു ഗവേഷണ ഗ്രന്ഥം രചിച്ച ചരിത്രകാരന്‍ ഡോ. എം ഗംഗാധരനെ മേമന ബാപ്പു മാസ്റ്റര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. വി ടി ഇഖ്‌റാമുല്‍ ഹഖ്‌ അനുസ്മരണ സമിതിയുടെ ഉപഹാ രം നല്‍കി.

മരണാനന്തര ബഹുമതിയായി നെല്ലിക്കുത്ത്‌ മുഹമ്മദാലി മുസ്ല്യാര്‍, കെ കെ അബ്ദുല്‍ കരീം, എ കെ കോഡൂര്‍ എന്നിവരെ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങ എല്‍ യഥാക്രമം കെ ഇ എന്‍ കുഞ്ഞഹമ്മദില്‍ നിന്നു മകന്‍ അന്‍വര്‍ ഇബ്രാഹീമും പി അബ്ദുല്‍ ഹമീദില്‍ നിന്നു മകന്‍ അബ്ദുല്‍ ജബ്ബാറും സിവിക്‌ ചന്ദ്രനില്‍ നിന്നു മകന്‍ പി കെ മൊയ്തീന്‍കുട്ടിയും ഏറ്റുവാങ്ങി. 1921ല്‍ പോരാട്ടം നടന്ന 20ഓളം ചരിത്രകേന്ദ്രങ്ങളില്‍ നിന്നു തുടങ്ങിയ സമര ജ്വാലാ പ്രയാണം വാരിയന്‍കുന്നത്ത്‌ ഹാളി ല്‍ സമര ജ്വാലാ സംഗമത്തോടെ സമാപിച്ചു.

തുടര്‍ന്നു കളരിപ്പയറ്റ്‌, കോ ല്‍ക്കളി, പടപ്പാട്ട്‌ എന്നീ കലാപ്രകടനങ്ങളും നടന്നു. ചരിത്രസംഭവങ്ങളുടെ പുനരാവിഷ്കാരം, ചരിത്രകൃതികളുടെ പുനപ്രസിദ്ധീകരണം, ചരിത്രനാടക-കഥാ പ്രസം ഗം, പ്രാദേശിക അനുസ്മരണങ്ങ എല്‍, സമരസേനാനികളുടെ കുടുംബസംഗമം, സെമിനാറുകള്‍ എന്നിവ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി നടക്കും.

News: Thejas Daily

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP