ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക്‌ കാരണം കൊളോണിയല്‍ പൈതൃകം: ഡോ.കെ കെ എന്‍ കുറുപ്പ്‌


തിരൂരങ്ങാടി: മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക്‌ കാരണം കൊളോണിയല്‍പൈതൃകമെന്ന്‌ ഡോ.കെ കെ എന്‍ കുറുപ്പ്‌. തിരൂരങ്ങാടി വലിയപള്ളി ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടത്തിയ മലബാര്‍ കലാപം ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക വിഭവങ്ങളുടെ ഏറ്റവും കുറഞ്ഞ വില നിശ്ചയിക്കുകയും സമൂഹത്തിലെ ഉല്‍പ്പാദനങ്ങള്‍ മൊത്തം നികുതിയാക്കി പിരിച്ചെടുത്ത്‌ ചൂഷണം ചെയ്യുകയുമായിരുന്നു ബ്രിട്ടീഷുകാര്‍. ഇവര്‍ വരുന്നതിന്‌ മുമ്പ്‌ കാര്‍ഷിക ഉല്‍പ്പന്നങ്ങല്‍ക്ക്‌ വിലയുണ്ടായിരുന്നു. സാമ്രാജ്യത്ത്വത്തിനെതിരേ മുസ്്ലിംകള്‍ ധീരമായ പോരാട്ടമായിരുന്നു നടത്തിയുരുന്നത്‌. സാമ്രാജ്യത്വം നിലനില്‍ക്കണമെങ്കില്‍ മുസ്്ലിംകളെ അടിച്ചമര്‍ത്തണമെന്നായിരുന്നു പാശ്ചാത്യരുടെ നിലപാട്‌. മുസ്ലിംകള്‍ സ്വാതന്ത്യ്ര മോഹികളായിരുന്നുവെന്നും അവര്‍ വിലയിരുത്തി. അത്‌ കൊണ്ടുതന്നെ മുസ്്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്‌ സ്വാതന്ത്യ്ര സമരം ഏറ്റവും രൂക്ഷമായി നടന്നത്‌. മതവിദ്വഷമില്ലാത്ത നമ്മുടെ നാട്ടില്‍ മതവിദ്വഷത്തിന്റെ ആശയങ്ങള്‍ അവര്‍ ഇറക്കുമതി ചെയ്തു. ഇസ്ല‍്മിക സംസ്കാരം എക്കാലത്തും സാമ്രാജ്യത്വത്ത്വ വിരുദ്ധമായി നിലനിന്നിട്ടുണെ്ടന്നും ഡോ.കെ കെ എന്‍ കുറുപ്പ്‌ പറഞ്ഞു.

പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്്ല്യാര്‍ അധ്യക്ഷത വഹിച്ചു. ചേറൂര്‍ അബ്ദുല്ല മുസ്്ല്യാര്‍, എന്‍ എം സ്വാദിഖ്‌ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്‌, ഡോ. എ പി അബ്ദുല്‍ഹകീം അഷരി വിഷയമവതരിപ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എം എന്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി, മുഹമ്മദ്കുട്ടി മുസ്ല്യാര്‍ മമ്പീതി, പി കെ അബ്ദുറഹ്മാന്‍, സി എച്ച്‌ മുജീബ്‌ സംസാരിച്ചു.

News: Manorama,Thejas

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal