മലബാര്‍ കലാപം വാര്‍ഷിക പരിപാടികള്‍ക്ക്‌ ഉജ്വല സമാപനം


തിരൂരങ്ങാടി: സ്വാതന്ത്യസമര പോരാട്ടത്തിന്റെ ഭാഗമായ മലബാര്‍ കലാപം 90-ാ‍ം വാര്‍ഷികാഘോഷത്തിന്റെ ഒന്നാംഘട്ട പരിപാടികള്‍ക്ക്‌ ഉജ്വല സമാപനം. മലബാര്‍ കലാപം ആത്മാഭിമാനം സൂക്ഷിക്കാനുള്ള പോരാട്ടമായിരുന്നുവെന്ന്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍.

മലബാര്‍ കലാപത്തിന്റെ 90-ാ‍ം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ഖിലാഫത്ത്‌ നേതാക്കളെ അനുസ്മരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനതായ സംസ്കാരത്തെ സംരക്ഷിക്കാനുള്ള സന്ധിയില്ലാസമരമായിരുന്നു മലബാര്‍ കലാപം.

പോരാട്ടവീര്യത്തെ തകര്‍ക്കാന്‍ ആധുനികശക്‌തികള്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.പി. അബ്ദുസ്സമദ്‌ സമദാനി ആധ്യക്ഷ്യം വഹിച്ചു. ഡോ. കെ.കെ.എന്‍. കുറുപ്പ്‌ മുഖ്യ പ്രഭാഷണം നടത്തി.സി.എച്ച്‌. മൂസ, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, എന്‍.അബ്ദുല്ല മുസല്യാര്‍ ചേറൂര്‍, അരിമ്പ്ര മുഹമ്മദ്‌, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ഇ.കെ. ഫസല്‍ റഹ്മാന്‍, ഡോ. കമാല്‍പാഷ, എസ്‌.എം. മുഹമ്മദ്കോയ, ഡോ. വാസു തില്ലേരി, അഷ്‌റഫ്‌ തെന്നല, നാസി മണക്കടവന്‍, സി. ഫസല്‍, എം.എ.കെ. തങ്ങള്‍, പ്രഫ. മാമ്പള്ളി മഹ്മൂദ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചയ്ക്കു ശേഷം ഫിറോസ്‌ ബാബു, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ അവതരിപ്പിച്ച മാപ്പിളകലാ മേളയോടെ ആഘോഷപരിപാടികള്‍ക്കു സമാപനമായി എം.കെ. ബാവ ആധ്യക്ഷ്യം വഹിച്ചു. പിഎസ്‌എംഒ കോളജ്‌ പ്രിന്‍സിപ്പല്‍ മേജര്‍ കെ. ഇബ്രാഹിം, കാരാടന്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.

News: Manorama

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal