സ്വാതന്ത്ര്യ സമര പോരാട്ട സ്മൃതിയുടേതായി തലമുറകളുടെ സംഗമം

തിരൂരങ്ങാടി; സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ വീറുറ്റ കഥകള്‍ പറഞ്ഞ്‌ മലബാര്‍ കലാപത്തിന്റെ 90-ാ‍ം വാര്‍ഷിക വേദിയില്‍ പിന്‍തലമുറക്കാരുടെ സംഗമം. 1921ലെ യുദ്ധമുറയില്‍ തിരൂരങ്ങാടിയുടെ പങ്ക്‌ വിളിച്ചോതിയ കുടുംബാംഗങ്ങളുടെ കൂട്ടായ്മ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്‌തു. സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

സ്വന്തം മണ്ണില്‍ വിദേശാധിപത്യത്തിനെതിരെ ജീവന്‍ നല്‍കി പോരാടിയവരാണ്‌ മലബാര്‍ കലാപത്തിലെ യോദ്ധാക്കളെന്ന്‌ ഇ. അഹമ്മദ്‌ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കു നല്‍കാനായി തയാറാക്കിയ സമരസേനാനികളുടെ പേരുകള്‍ രേഖപ്പെടുത്തിയ ഉപഹാരം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എംപി പ്രകാശനം ചെയ്‌തു. മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിമ്പ്ര മുഹമ്മദ്‌ ആധ്യക്ഷ്യം വഹിച്ചു.

സാംസ്കാരിക സമ്മേളനത്തില്‍ എം.എന്‍. കുഞ്ഞിമുഹമ്മദ്‌ ഹാജി ആധ്യക്ഷ്യം വഹിച്ചു. കെ.വി. ഗണേഷ്‌, ഡോ. കമാല്‍ പാഷ, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്‌, എ.കെ. മുസ്‌തഫ, സി.പി. അബ്ദുറഹിമാന്‍ കുട്ടി, പി.എ. റഷീദ്‌, പ്രഫ. പി. മമ്മദ്‌, തടത്തില്‍ മുഹമ്മദ്‌, ലവ കുഞ്ഞിമുഹമ്മദ്‌, യു. അഹമ്മദ്കോയ, മനരിക്കല്‍ അഷ്‌റഫ്‌, എന്‍.എ. യിസ്‌, കെ.എം. മൊയ്‌തീന്‍കോയ എന്നിവര്‍ പ്രസംഗിച്ചു.സെമിനാറില്‍ അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഡോ. കെ.കെ. മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍, ഡോ. ഒ.പി. മായിന്‍കുട്ടി, കെ.പി.കെ. തങ്ങള്‍, കെ.എം. മൊയ്‌തീന്‍ എന്നിവര്‍ പ്രസംഗിച്ചു. .

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal