മലബാര്‍ കലാപ രക്തസാക്ഷി സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: മലബാര്‍ കലാപത്തിന്റെ 90ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ മലബാര്‍ കലാപ രക്തസാക്ഷി സ്മാരക ഹാള്‍ ഉദ്ഘാടനവും സ്മാരകശില അനാച്ഛാദനവും നടത്തി. തിരൂരങ്ങാടി യങ്ങ്‌ മെന്‍സ്‌ ലൈബ്രറിയില്‍ നിര്‍മിച്ച രക്തസാക്ഷി സ്മാരക ഹാള്‍ ഉദ്ഘാടനം സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നാടിന്റെ സ്വാതന്ത്യ്രത്തിന്‌ വേണ്ടി ജീവന്‍ ത്യജിച്ചവരാണ്‌ മലബാര്‍ കലാപത്തിലെ പോരാളികളെന്ന്‌ അദ്ദേഹം പറഞ്ഞു. അന്ന്‌ ജന്‍മിത്വവും നാടുവാഴിത്വവും ഇന്ന്‌ സാമ്രാജ്യത്വവും തകര്‍ക്കാന്‍ ശ്രമിച്ചത്‌ സ്വാതന്ത്യ്രത്തെയാണെന്നും സ്പീക്കര്‍ പറഞ്ഞു.
കെ കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എ അധ്യക്ഷതവഹിച്ചു. പി കെ അബ്ദുര്‍റബ്ബ്‌ എം.എല്‍.എ, വി പി അഹമ്മദ്കുട്ടി ഹാജി, ജില്ലാ പഞ്ചായത്തംഗം സി ജമീല അബൂബക്കര്‍, ഹൌസിങ്ങ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. എം റഹ്്മത്തുല്ല, കെ എം മൊയ്തീന്‍, എം പി അബ്ദുല്‍ വഹാബ്‌, കെ പി അബ്ദുല്‍ അസീസ്‌ സംസാരിച്ചു.
തുടര്‍ന്ന്‌ നടന്ന മലബാര്‍ കലാപ സേനാനികളുടെ കുടുംബ സംഗമവും ചരിത്ര സെമിനാറും പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സമര സേനാനികളുടെ കുടുംബങ്ങള്‍ക്കുള്ള മൊമന്റോ സമര്‍പ്പണം ഇ ടി മുഹമ്മദ്‌ ബഷീര്‍ എം.പി നിര്‍വഹിച്ചു. അരിമ്പ്ര മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു.

സമരസേനാനികളുടെ രേഖാചിത്രം ഇഖ്ബാല്‍ കല്ലുങ്ങല്‍ അവതരിപ്പിച്ചു. അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, കാരാടന്‍ മൊയ്തീന്‍ഹാജി, പി സി മുഹമ്മദ്‌ ഹാജി, കാരാടന്‍ കുഞ്ഞാപ്പു, എം കെ ബാവ, കെ എം മൊയ്തീന്‍ സംസാരിച്ചു.


'മാപ്പിളമാരും കേരളത്തിലെ ബഹുസ്വര സമൂഹവും' സെമിനാര്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. എം എന്‍ കുഞ്ഞിമുഹമ്മധാജി അധ്യക്ഷതവഹിച്ചു. സി പി സൈതലവി മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ എന്‍ ഗണേഷ്‌, ഡോ. മുസ്തഫ കമാല്‍പാഷ, എ കെ മുസ്തഫ, പ്രഫ. പി മമ്മദ്‌, സി പി അബ്ദുറഹിമാന്‍കുട്ടി, എം മുഹമ്മദ്കുട്ടി മുന്‍ഷി, എം പി അബ്ദുല്‍ വഹാബ്‌ സംസാരിച്ചു. ടി കെ മുഹ്്സിന്‍ ഉമരി, എം അബ്ദുറഹിമാന്‍കുട്ടി, തടത്തില്‍ മുഹമ്മദ്‌, എല്‍ കുഞ്ഞഹമ്മദ്‌, കെ കുഞ്ഞന്‍ഹാജി, യു അഹമ്മദ്കോയ, കെ വി ഉണ്ണികൃഷ്ണന്‍, മനരിക്കല്‍ അഷ്‌റഫ്‌, എന്‍ എ ഫായിസ്‌ പങ്കെടുത്തു.

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal