മലബാര്‍ കലാപം സ്വാതന്ത്ര്യസമരം തന്നെ: മുല്ലപ്പള്ളി


തിരൂരങ്ങാടി: മലബാര്‍ കലാപം മാപ്പിള കലാപമായിരുന്നില്ലെന്നും അതു സ്വാതന്ത്ര്യസമരം തന്നെയായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരൂരങ്ങാടി ആലി മുസ്ല്യാര്‍ നഗറില്‍ മൂന്നുദിവസത്തെ മലബാര്‍ കലാപത്തിന്റെ 90ാ‍ം വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതയും കറകളഞ്ഞ മതനിരപേക്ഷതയുമാണു മലബാര്‍ കലാപത്തിലേക്ക്‌ ആളുകളെ ഇറക്കിവിട്ടത്‌. കലാപത്തില്‍ മുസ്ലിംകള്‍ക്കെതിരേ കടുത്ത പീഡനമാണു നടന്നിട്ടുള്ളത്‌. അതുകൊണ്ടുതന്നെയാണു മുസ്ലിംകള്‍ സമരത്തില്‍ എല്ലാംമറന്നു രംഗത്തിറങ്ങിയത്‌.
മലബാര്‍ കലാപം ഒട്ടേറെ നേതാക്കളെ സംഭാവന നല്‍കിയിട്ടുണ്ട്‌. ആദരണീയരായ നിരവധി മുസ്്ലിം നേതാക്കള്‍ ബ്രിട്ടീഷുകാരുടെ ക്രൂരതകള്‍ക്കിരയായിട്ടുമുണ്ട്‌. മലബാര്‍ കലാപത്തെക്കുറിച്ചു ഗൌരവപൂര്‍ണമായ ഗവേഷണവും വസ്തുനിഷ്ഠമായ അന്വേഷണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സ്വാഗതസംഘം ചെയര്‍മാന്‍ കെ കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എ അധ്യക്ഷതവഹിച്ചു. മാപ്പിള സാഹിത്യ കാരന്‍മാരായ സുകുമാര്‍കക്കാട്‌, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌ എന്നിവരെ ആദരിച്ചു.
90ാ‍ംവാര്‍ഷിക സമാരക ശിലാ അനാച്ഛാദനം പി കെ അബ്ദുറബ്ബ്‌ എം.എല്‍.എ നിര്‍വഹിച്ചു. അബ്ദുര്‍റഹ്്മാന്‍രണ്ടത്താണി എം.എല്‍.എ, അഡ്വ.പി എം എ സലാം എം.എല്‍.എ, ഡോ. കെ ടി ജലീല്‍ എം.എല്‍.എ, കെ പി അബ്ദുല്‍ മജീദ്‌, പി കെ കുഞ്ഞു, വി വി ജമീല, സി അബൂബക്കര്‍ ഹാജി, എം എന്‍ കുഞ്ഞിമുഹമ്മധാജി, സി എച്ച്‌ മഹ്്മൂദ്‌ ഹാജി, പ്രഫ. പി മമ്മദ്‌, വി പി അഹമ്മദ്‌ കുട്ടി ഹാജി, കവറൊടി മുഹമ്മദ്‌, എം എ ഖാദര്‍, അരിമ്പ്ര മുഹമ്മദ്‌, സി എച്ച്‌ മൂസ്സ സംസാരിച്ചു.

വാര്‍ഷിക പരിപാടിയോടനുബന്ധിച്ച്‌ നടത്തിയ ത്രിദിന ചരിത്ര എക്സിബിഷന്‍ ഡോ. കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഖിലാഫത്തും സ്വാതന്ത്ര്യ സമരവും വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഡോ. എംജി എസ്‌ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ ഗോപാലന്‍കുട്ടി, പ്രഫ. കെ കെ മഹ്്മൂദ്‌, ഡോ പി പി അബ്ദുറസാഖ്‌, ഡോ. വി കുഞ്ഞാലി, പി എ റഷീദ്‌ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പി വി അബ്ദുല്‍ വഹാബ്‌, മേജര്‍ കെ ഇബ്രാഹിം, ഡോ. കെ ആലിക്കുട്ടി, കവറൊടി മുഹമ്മദ്‌ സംസാരിച്ചു. തുടര്‍ന്നു നടന്ന എ വി മുഹമ്മദ്‌, കെ ടി മുഹമ്മദ്കുട്ടി, കെ ടി മുഹമ്മദ്‌, എ ടി മുഹമ്മദ്‌ സ്മൃതി നൈറ്റിന്‌ കൊച്ചിന്‍ ആന്റോ, അജ്്മല്‍ ബാബു നേതൃത്വം നല്‍കി. ഇന്ന്‌ തിരൂരങ്ങാടി യങ്ങ്‌ മെന്‍സ്‌ ലൈബ്രറി പരിസരത്ത്‌ മലബാര്‍കലാപ രക്തസാക്ഷി സ്മാരക ഹാള്‍ ഉദ്ഘാടനവും സ്മാരക ശിലാ അനാഛാദനവും രാവിലെ ഒമ്പതിന്‌ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ പത്തരയ്ക്ക്‌ തിരൂരങ്ങാടി ഓറിയന്റല്‍ഹയര്‍സെക്കന്‍ഡറി സകൂള്‍ കാംപസില്‍ മലബാര്‍ കലാപ സേനാനികളുടെ കുടുംബ സംഗമമവും ചരിത്രസെമിനാറും നടക്കും. പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു 2.30നു സാംസ്ക്കാരിക സമ്മേളനം കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 28നു സമാപിക്കും.

News:Thejas Daily

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal