മലബാര്‍ കലാപം 90ാ‍ം വാര്‍ഷിക ത്രിദിന പരിപാടികള്‍ ഇന്നു തുടങ്ങും

തിരൂരങ്ങാടി: മലബാര്‍ കലാപം 90ാ‍ം വാര്‍ഷിക ത്രിദിന പരിപാടികള്‍ ഇന്നു തുടങ്ങുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന്‌ രാവിലെ 9നു പി.എസ്‌.എം.ഒ കോളജില്‍ ചരിത്ര എക്സിബിഷന്‍ തുടങ്ങും. ഡോ കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 9.30നു ചരിത്ര സെമിനാര്‍ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്യും. പി വി അബ്ദുല്‍ വഹാബ്‌ അധ്യക്ഷത വഹിക്കും.
എം.ജി.എസ്‌ നാരായണന്‍, ഡോ. എം ഗംഗാധരന്‍, കെ ഗോപാലന്‍കുട്ടി, പ്രഫ. കെ കെ മഹ്മൂദ്‌, ഡോ. പി പി അബ്ദുറസാഖ്‌, ഡോ. വി പി കുഞ്ഞാലി, പി എ റഷീദ്‌ വിഷയങ്ങള്‍ അവതരിപ്പിക്കും. 2.30ന്‌ 90ാ‍ം വാര്‍ഷികം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 90 ാ‍ം വാര്‍ഷിക സ്മാരക ശിലാ അനാഛാദനം കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ്‌ നിര്‍വഹിക്കും.
സുകുമാര്‍ കക്കാട്‌, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്‌ എന്നിവരെ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, എ പി അനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ ആദരിക്കും. 6.30ന്‌ തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ ഗാന സ്മൃതി നൈറ്റ്‌ നടക്കും.
നാളെ രാവിലെ 9ന്‌ മലബാര്‍ കലാപ രക്തസാക്ഷി സ്മാരക ഹാള്‍ ഉദ്ഘാടനവും സ്മാരക ശിലാ അനാഛാദനവും തിരൂരങ്ങാടി യങ്മെന്‍സ്‌ ലൈബ്രറിയില്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. 10.30ന്‌ തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കാംപസില്‍ സമര നായകരുടെ കുടുംബ സംഗമം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പികെ അബ്ദുറബ്ബ്‌ എം.എല്‍.എ അധ്യക്ഷത വഹിക്കും, ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
സമരസേനാനികളുടെ കുടുംബങ്ങള്‍ക്ക്‌ ചരിത്ര രേഖാ സമര്‍പ്പണം ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി നിര്‍വഹിക്കും. 'തിരൂരങ്ങാടി ചരിത്രത്തില്‍' സെമിനാറില്‍ ഡോ. കെ എന്‍ ഗണേഷ്‌, കെ കെ മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍, ഡോ. ഒ പി മായിന്‍ കുട്ടി വിഷയം അവതരിപ്പിക്കും. 2.30ന്‌ സാംസ്കാരിക സമ്മേളനം കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 28ന്‌ രാവിലെ 10ന്‌ പി.എസ്‌.എം.ഒ കോളജില്‍ ഖിലാഫത്ത്‌ നേതാക്കള്‍ അനുസ്മരണ സെമിനാര്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം പി അബ്ദുസ്സമദ്‌ സമദാനി അധ്യക്ഷത വഹിക്കും. ഡോ കെ കെ എന്‍ കുറുപ്പ്‌, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഡോ. ഇ കെ അഹമ്മദ്കുട്ടി, ഹുസയ്ന്‍ രണ്ടത്താണി, എന്‍ അബ്ദുല്ല മുസ്ല്യാര്‍, എസ്‌ എം മുഹമ്മദ്കോയ ഡോ. വാസു തില്ലേരി വിഷയം അവതരിപ്പിക്കും. തുടര്‍ന്നു മാപ്പിള കലാമേള അരങ്ങേറും. ഫിറോസ്‌ ബാബു, ഫൈസല്‍ എളേറ്റില്‍ നയിക്കും.
വാര്‍ത്താസമ്മേളനത്തില്‍ അരിമ്പ്ര മുഹമ്മദ്‌, മേജര്‍ കെ ഇബ്രാഹിം, എം മുഹമ്മദ്‌ കുട്ടി മുന്‍ഷി, ഇഖ്ബാല്‍ കല്ലുങ്ങല്‍ പങ്കെടുത്തു.

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal