.

മലബാര്‍ കലാപം 90ാ‍ം വാര്‍ഷിക പരിപാടികള്‍ 26ന്‌ തുടങ്ങും

തിരൂരങ്ങാടി: മലബാര്‍ കലാപം 90-ാ‍ം വാര്‍ഷിക പരിപാടികള്‍ 26, 27, 28 തിയതികളില്‍ നടക്കും. ഇത്‌ സംബന്ധിച്ചു വിവിധ പരിപാടികള്‍ സംഘാടക സമിതി തയ്യാറാക്കി.

തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളജ്‌ഓഡിറ്റോറിയം, തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ട്‌, തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍്‌ ഗ്രൌണ്ട്‌ എന്നിവിടങ്ങളിലായിരിക്കും വേദികള്‍. എക്സിബിഷനും ഉദ്ഘാടന സമ്മേളനവും ചരിത്ര സെമിനാറുകളും ത്രിദിന സെമിനാര്‍ സമാപനവും മാപ്പിള കലാമേളയും 26, 28 തിയതികളില്‍ തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളജിലും മലബാര്‍ കലാപ സ്മാരകവും സമരരക്തസാക്ഷികളുടെ ശിലാ അനാച്ഛാദനവും 27ന്‌ കാലത്ത്‌ ഒന്‍പതിന്‌ തിരൂരങ്ങാടി യങ്ങ്‌ മെന്‍സ്‌ ലൈബ്രറിയിലും സമര പോരാളികളുടെ കുടുംബ സംഗമവും ചരി്ത്ര സെമിനാറും 27ന്‌ 10 മണിമുതല്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തിലും നടക്കും.

എ വി മുഹമ്മദ്‌, കെ ടി മുഹമ്മദ്‌ കുട്ടി ഗാന സ്മൃതി നൈറ്റ്‌ 27ന്‌ വൈകുന്നേരം ഏഴിന്‌ തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലും നടക്കും. തിരൂരങ്ങാടി ചരിത്ര പ്രകാശനവുംം സമരപോരാളികളുടെ വിവരണ കലണ്ടറും വാട്ടര്‍ കളര്‍ പെയ്ന്റിങ്ങ്‌ മല്‍സരവും ഇതോടൊന്നിച്ചുണ്ടാവും.

യോഗത്തില്‍ എം എന്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി അധ്യക്ഷതവഹിച്ചു. അരിമ്പ്ര മുഹമ്മദ്‌, സി എച്ച്‌ മഹ്്മൂദ്‌ ഹാജി, മേജര്‍ കെ ഇബ്രാഹിം, ഡോ. കെ കെ മുഹമ്മദ്‌ അബ്ദുല്‍സത്താര്‍, മഎം മുഹമ്മദ്‌ കുട്ടി മുന്‍ഷി, ഇഖ്ബാല്‍ കല്ലുങ്ങല്‍, കവറൊടി മുഹമ്മദ്‌, കാരാടന്‍ മൊയ്തീന്‍ഹാജി, കെ എം മൊയ്തീന്‍, കെ എം മൊയ്തീന്‍കോയ, എ വി അബ്ദുഹാജി, എല്‍ ഉസ്മാന്‍, സി എച്ച്‌ മൂസ, കെ പി അസീസ്‌, എം അബ്ദുറഹിമാന്‍ കുട്ടി സംസാരിച്ചു.
വാര്‍ത്ത: തേജസ്

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP