.

1921 ലെ സമരം. തൊണ്ണൂറാം വാര്‍ഷികത്തില്‍ സെമിനാര്‍

കരുവാരക്കുണ്ട്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വ അധിനിവേശത്തിനും അടിച്ചമര്‍ത്തല്‍ ഭരണത്തിനുമെതിരെ മലബാറില്‍ നടന്ന ലഹളയെ കുറിച്ച്‌ പുനര്‍വായനക്ക്‌ അവസരമൊരുങ്ങുന്നു.വിപ്ലവം നടന്ന്‌ തൊണ്ണൂര്‍ വര്‍ഷം പിന്നിടുമ്പോള്‍ കലാപത്തെ കുറിച്ച്‌ നടക്കുന്ന ആദ്യ വിലയിരുത്തല്‍ പരിപാടി കൂടിയാണിത്‌. കരുവാരക്കുണ്ട്‌ ദാറുന്നജാത്ത്‌ ഇസ്ലാമിക്‌ സെന്റര്‍ മുപ്പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നത്‌.

ആലി മുസ്ലിയാര്‍, വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, കുഞ്ഞലവി, ലവക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ചാം ജോര്‍ജ്ജിനെ മാറ്റി പ്രദേശത്തിന്റെ ഭരണം സമരക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.സമരത്തിന്‌ നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പ്രധാന താവളവും പ്രവര്‍ത്തന മേഖലയും കൂടിയാണ്‌ കരുവാരക്കുണ്ട്ദുരിതം നേരില്‍ കണ്ട ഏതാനും പേര്‍ ഇപ്പോഴും ഈ പ്രദേശത്ത്‌ ജീവിച്ചിരിക്കുന്നു എന്നതിനാല്‍ ചരിത്ര സെമിനാര്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കും.

കുഞ്ഞഹമ്മദ്‌ ഹാജി ഒളിവില്‍ താമസിച്ചിരുന്ന കരുവാരക്കുണ്ടിലെ പാറക്കടിയിലെ ഗുഹ ഹാജിപ്പാറ എന്ന പേരിലറിയപ്പെടുന്നു. ചോക്കാട്‌ മലവാരത്ത്‌ നിന്ന്‌ ഹാജിയെ ബ്രിട്ടീഷ്‌ പട്ടാളം പിടിച്ചു വെടി വെച്ച്‌ കൊല്ലാന്‍ മലപ്പൂറത്തേക്ക്‌ കൊണ്ടു പോയതും കരുവാരക്കുണ്ടിലൂടെയായിരുന്നു. പാണ്ടിക്കാട്‌ സ്റ്റേഷന്‍ ആക്രമണത്തിന്‌ പോരാളികള്‍ പ്രാര്‍ഥിച്ചിറങ്ങിയ വീട്‌ ഇപ്പോഴും പുത്തനഴിയിലുണ്ട്‌. ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തല്‍ ഭയന്ന്‌ ഏപ്പിക്കാട്‌ തോടിലൊളിച്ചവരെ ഒന്നൊന്നായി വെടിവെച്ച്‌ കൊന്നതിന്റെ ശേഷിപ്പും ഇവിടെയാണ'. നിരവധി ചരിത്ര സംഭവങ്ങളും ദുരന്തങ്ങളും ഏറ്റു വാങ്ങിയ നാട്ടിലാണ്‌ സമരത്തിന്റെ തൊണ്ണൂറാം വാര്‍ഷിാ‍കത്തില്‍ ചരിത്ര പുനര്‍വായനക്കായി സെമിനാര്‍ നടത്തുന്നത്‌. 1921 ന്റെ ജീവിച്ചിരിക്കുന്ന പോരളികളുമായി അഭിമുഖങ്ങളുമടങ്ങിയ ഡോക്യുമെന്ററിയും തയ്യാറാക്കുന്നുണ്ട്‌.

1921 ന്റെ ബാക്കി പത്രം വിഷയം ഡോ. എം. ഗംഗാധരനും, ദേശീയ പ്രസ്ഥാനവും മതേതരത്വവും എന്ന വിഷയത്തില്‍ ഡോ. ഗോപാലന്‍ കുട്ടിയും 1921 ന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം ഡോ. കുഞ്ഞാലിയും അവതരിപ്പിക്കും. സി. ഹംസ സെമിനാര്‍ നിയന്ത്രിക്കും. സലം ഫൈസി ഇരിങ്ങാട്ടിരി, കെ. മുഹമ്മദ്‌ പ്രസംഗിക്കും.

News: Chandrika
23.01.2011

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP