മലബാര്‍ കലാപം 90-ാ‍ം വാര്‍ഷികം വിപുലമായി ആഘോഷിക്കും

തിരൂരങ്ങാടി: ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ ചരിത്ര പോരാട്ടമായി അറിയപ്പെടുന്ന മലബാര്‍ കലാപത്തിന്റെ 90-ാ‍ം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഫെബ്രുവരിയില്‍ തുടങ്ങാന്‍ സംഘാടകസമിതി യോഗം തീരുമാനിച്ചു. ചരിത്രത്തില്‍ തിരൂരങ്ങാടിക്കുള്ള സ്ഥാനം ഉയര്‍ത്തിപ്പിടിച്ച്‌ ചരിത്ര സെമിനാര്‍, സ്മരണിക പ്രകാശനം, ഗവേഷണ പഠനകേന്ദ്രം, വിവിധ മല്‍സരങ്ങള്‍ തുടങ്ങിയവ നടക്കും.

വിപുലമായ സംഘാടകസമിതി യോഗം ജനുവരി 15നു വൈകിട്ട്‌ നാലിന്‌ ചെമ്മാട്‌ സിഎച്ച്‌ സൌധത്തില്‍ ചേരും.ഉപസമിതി ഭാരവാഹികളായി കെ. കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ (ചെയ), പ്രഫ. ഇ.പി. മുഹമ്മദലി, കവറൊടി മുഹമ്മദ്‌ (വൈ. ചെയ), അരിമ്പ്ര മുഹമ്മദ്‌ (കണ്‍), പ്രഫ. കെ.കെ. സത്താര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ. സാദിഖലി (ജോ. കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.

യോഗം കെ. കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. അരിമ്പ്ര മുഹമ്മദ്‌, കെ.കെ. നഹ, എം. മുഹമ്മദ്കുട്ടി , കെ.പി. മുഹമ്മദ്‌ ഹാജി, വി.പി അഹമ്മദ്കുട്ടി ഹാജി, എം. അബ്ദുറിഹമാന്‍കുട്ടി, ബി. മുസ്‌തഫ, എം.പി. വഹാബ്‌, കാരാടന്‍ കുഞ്ഞാപ്പു, കെ. സിദ്ദീഖ്‌ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

മനോരമ: 28.12.2010

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal