.

ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ സമരം നടന്നത്‌ മലബാറില്‍ മാത്രം

ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ സമരം നടന്നത്‌ മലബാറില്‍ മാത്രം: ഡോ. കെ എസ്‌ രാധാകൃഷ്ണന്‍

കൊച്ചി: ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരേ സമരം നടന്നത്‌ മലബാറില്‍ മാത്രമാണെന്ന്‌ ഡോ. കെ എസ്‌ രാധാകൃഷ്ണന്‍. കൊച്ചി സാഹിത്യ ദര്‍പ്പണ സംഘടിപ്പിച്ച മുഹമ്മദ്‌ അബ്ദുര്‍റഹ്്മാന്‍ സാഹിബ്‌ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലും തിരുവിതാംകൂറിലും സ്വാതന്ത്യ്രസമരം നടന്നിട്ടുണേ്ടാ എന്നു പരിശോധിക്കേണ്ടതുണ്ട്‌. കൊച്ചിയില്‍ പ്രജാസഭയ്ക്കു വേണ്ടിയും തിരുവിതാംകൂറില്‍ സര്‍ സി.പിയുടെ ഭരണത്തിനുമെതിരേ നടന്ന സമരമാണ്‌ സ്വാതന്ത്യ്രസമരമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറിയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സധൈര്യം മുമ്പോട്ടു വന്ന പത്രപ്രവര്‍ത്തകനായിരുന്നു മുഹമ്മദ്‌ അബ്ദുര്‍റഹ്്മാന്‍ സാഹിബ്്‌. പവര്‍ ബ്രോക്കേഴ്സിന്റെ ഏജന്റുമാരാവുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തനം ആശാവഹമല്ല. അധികാര ദുര്‍വിനിയോഗത്തെ തടയാന്‍ ആത്മനിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവകാരുണ്യപ്രവര്‍ത്തനത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചതിന്‌ മദര്‍ തേരേസ അവാര്‍ഡ്‌ ലഭിച്ച കിഡ്സ്‌ ഡയറക്ടര്‍ ഡോ. ജോണ്‍സണ്‍ പങ്കേത്തിനെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. പി കെ സജീവന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഭൈസി ഓണമ്പിള്ളി, എം കെ എ ലത്തീഫ്‌ സംസാരിച്ചു.

തേജസ്‌ ദിനപത്രം

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP