തിരൂരങ്ങാടി വെടിവയ്പിന്‌ 89 വയസ്സ്‌: ദേശാഭിമാനികള്‍ക്കു സ്മാരകമായില്ല

തിരൂരങ്ങാടി വെടിവയ്പിന്‌ 89 വയസ്സ്‌: ദേശാഭിമാനികള്‍ക്കു സ്മാരകമായില്ല

തിരൂരങ്ങാടി: മലബാര്‍ കലാപത്തിനു തുടക്കമിട്ട തിരൂരങ്ങാടിയിലെ ആദ്യവെടിവയ്പിനു 89 വയസ്സ്‌ പൂര്‍ത്തിയാവുമ്പോഴും ധീരദേശാഭിമാനികള്‍ക്ക്‌ ഇതുവരെ സ്മാരകമായില്ല.
മലബാര്‍ കലാപത്തിന്‌ വഴിയൊരുക്കിയ തിരൂരങ്ങാടിയിലെ സമരം നടന്നത്‌ 1921 ആഗസ്ത്‌ 20നായിരുന്നു. സംഭവബഹുലവും പ്രക്ഷുബ്ധവുമായിരുന്നു ലഹള. അകാരണമായി ആറു മാസത്തെ കഠിന തടവിന്‌ ശിക്ഷിക്കപ്പെട്ട ശേഷം ജയില്‍ മോചിതരായ പൊറ്റയില്‍ അബൂബക്കര്‍, കുഞ്ഞഹമ്മദ്‌, കല്ലറക്കല്‍ അഹ്മദ്‌, വെള്ളാന വളപ്പില്‍ കുഞ്ഞഹമ്മദ്‌ എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കാനുള്ള ഖിലാഫത്ത്‌ പ്രവര്‍ത്തകരുടെ നീക്കം ബ്രിട്ടീഷ്‌ പോലിസിനെ ഭയപ്പെടുത്തിയതാണു ലഹളയ്ക്കുകാരണം.
മാപ്പിളമാര്‍ യുദ്ധ സാമഗ്രികള്‍ തയ്യാറാക്കുന്നുവെന്ന വ്യാജ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 19നു രാത്രി മലബാര്‍ കലക്ടര്‍ തോമസ്‌, ഡപ്യൂട്ടി കലക്ടര്‍ അമ്മു, പോലിസ്‌ സൂപ്രണ്ട്‌ ആമു എന്നിവരുടെ നേതൃത്വത്തില്‍ വാന്‍ പട്ടാള വ്യൂഹം കണ്ണൂരില്‍ നിന്നു വന്നിറങ്ങി. ആ രാത്രി തന്നെ അവര്‍ പൊറ്റ അഹ്മദ്‌ ഹാജി, കോഴിശ്ശേരി മൊയ്തീന്‍കുട്ടി എന്നിവരെ അറസ്റ്റ്‌ ചെയ്തു. ഖിലാഫത്ത്‌ ഓഫിസ്‌, കിഴക്കെപ്പള്ളി, തെക്കേപ്പള്ളി എന്നിവ വളഞ്ഞ പട്ടാളക്കാര്‍ ആലി മുസ്്ല്യാര്‍ ദര്‍സ്‌ നടത്തിയിരുന്ന തിരൂരങ്ങാടി നടുവില്‍ പള്ളിയില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. അകാരണമായി അറസ്റ്റ്‌ ചെയ്തവരെ മോചിപ്പിക്കാമെന്ന വാഗ്ദാനം ലംഘിച്ച പോലിസ്‌, സ്റ്റേഷനിലെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 17 പേര്‍ വെടിയേറ്റു മരിച്ചു. എന്നാല്‍, ഈ ദേശാഭിമാനികള്‍ക്ക്‌ ഇതുവരെ ജന്‍മനാട്ടില്‍ സ്മാരകമുയര്‍ന്നിട്ടില്ല

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal