മലബാര്‍ കലാപത്തിന്‌ കണ്ണും ഹൃദയവും ബുദ്ധിയുമുണ്ടായിരുന്നു: അഴീക്കോട്‌

മലപ്പുറം: മലബാര്‍ ലഹളയ്ക്കു കണ്ണും ഹൃദയവും ബുദ്ധിയുമുണ്ടായിരുന്നുവെന്നു സുകുമാര്‍ അഴീക്കോട്‌. വൈദേശിക, പ്രാദേശിക അധീശത്വങ്ങള്‍ക്കെതിരേ അമര്‍ഷവും വീറും പ്രകടിപ്പിച്ച്‌ മുസ്ലിം സമുദായം കേരളത്തിലുടനീളം നടത്തിയ സമരങ്ങളുടെ പാരമ്യതയായിരുന്നു മലബാര്‍ സമരം.
പ്രസ്തുത ലഹളക്കാലത്ത്‌ കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്കു മുന്നിലെ കറുകപ്പുല്ലിനുപോലും കേടുപറ്റിയിരുന്നില്ലെന്നതു ശ്രദ്ധേയമാണ്‌. ഇതു ലഹളയായി ബ്രിട്ടീഷുകാര്‍ മാറ്റിയത്‌ നമ്മളും അതേപടി തുടരുകയായിരുന്നു. ശിപായി ലഹളയെയും സായ്പ്‌ ലഹളയാക്കി മാറ്റുകയായിരുന്നു. മലപ്പുറത്ത്‌ നടന്ന 'മലപ്പുറം പെരുമ' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഴീക്കോട്‌.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal