എം.പി. നാരായണമേനോന്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടംനയിച്ച ധീരസേനാനി: പന്ന്യന്‍ രവീന്ദ്രന്‍

പെരിന്തല്‍മണ്ണ: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നയിച്ച ധീരസേനാനി ആയിരുന്നു എം.പി. നാരായണമേനോന്‍ എന്ന്‌ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍.അങ്ങാടിപ്പുറത്ത്‌ എം.പി. നാരായണമേനോന്റെ 123 ാ‍ം ജന്‍മദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. 
സ്വാതന്ത്ര്യസമരത്തിനു  നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യസമര നായകന്‍മാരില്‍ നാരായണമേനോന്റെ നാമധേയം സൂര്യശോഭയോടെ തിളങ്ങിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.പി. നാരായണമേനോന്‍ സ്മാരക സമിതിയും, ട്രസ്റ്റും ചേര്‍ന്നു സംഘടിപ്പിച്ച സമ്മേളനത്തില്‍ ഡോ. ടി. ഹുസൈന്‍ അധ്യക്ഷം വഹിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ തരകന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഡിസിസി പ്രസിഡന്റ്‌ ഇ. മുഹമ്മദ്കുഞ്ഞി കാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. സി. പി. ശ്രുതി, രാജീവ്‌ നയന്‍ദാസ്‌, വി. വി. ഉദിത്‌ കൃഷ്ണന്‍, വി. വിഷ്ണുദത്ത്‌, സി. ഷബ്നാ ജാസിം, തസ്നീമ ഉസ്മാന്‍, എ. പി. ഷിജിത്‌ എന്നിവര്‍ കാഷ്‌ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

മംഗലം ഗോപിനാഥ്‌ അനുസ്മരണ പ്രഭാഷണം നടത്തി. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ശക്‌തിസ്രോതസ്സായിരുന്നു നാരായണമേനോന്‍ എന്ന്‌ അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം കണ്‍വീനര്‍ പി. രാധാകൃഷ്ണന്‍, ഡിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്‌, സി. രാമന്‍, പി, സി. മരയ്ക്കാരലി, സ്വാഗതസംഘം സെക്രട്ടറി യു. ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal