.

ആലിമുസ്‌ലിയാര്‍ സ്‌മാരകം നശിക്കുന്നു

അധികൃതരുടെ അവഗണന; ആലിമുസ്‌ലിയാര്‍ സ്‌മാരകം നശിക്കുന്നു

പാണ്ടിക്കാട്‌: 1921ലെ മലബാര്‍ കലാപത്തിനും ഖിലാഫത്ത്‌ പ്രസ്ഥാനത്തിനും നേതൃത്വം നല്‍കിയ ഇസ്‌ലാമിക മതപണ്ഡിതന്‍ ആലിമുസ്‌ലിയാര്‍ക്ക്‌ ജന്മനാട്ടില്‍ നിര്‍മ്മിച്ച സ്‌മാരകം അധികൃതരുടെ അവഗണനയില്‍ നശിക്കുന്നു. ഒമ്പത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മഞ്ചേരി നഗരസഭയാണ്‌ നെല്ലിക്കുത്തില്‍ 15ലക്ഷം രൂപ ചെലവിട്ട്‌ ഇന്തോ സാരസനിക്‌ ശില്‌പമാതൃകയില്‍ ബഹുനിലകെട്ടിടം നിര്‍മ്മിച്ചത്‌.

2000 ആഗസ്‌ത്‌ നാലിന്‌ സ്‌മാരകം പൊതുജനങ്ങള്‍ക്കായി തുറന്ന്‌ കൊടുക്കുമ്പോള്‍ ഇവിടെ ലൈബ്രറിയും ഗവേഷണകേന്ദ്രവും സജ്ജീകരിക്കുമെന്നാണ്‌ പറഞ്ഞിരുന്നത്‌. പക്ഷേ, വായനശാലയും ഗവേഷണകേന്ദ്രവുമെല്ലാം ദിവസേന ഇടുന്ന നാലോ അഞ്ചോ പത്രങ്ങളിലൊതുങ്ങി. രണ്ടുവര്‍ഷംമുമ്പ്‌ മുന്‍സിപ്പാലിറ്റി പത്രങ്ങള്‍ നിര്‍ത്തിയതോടെ നാട്ടുകാരും ഇതിനകത്തേക്ക്‌ പ്രവേശിക്കാതായി. ലക്ഷങ്ങള്‍ ചെലവിട്ട്‌ നിര്‍മിച്ച സ്‌മാരകം കാടുമൂടുകയും ലൈബ്രറിക്കായി നിര്‍മിച്ച അതിലെ ഫര്‍ണിച്ചറുകള്‍ നശിച്ചുകൊണ്ടിരിക്കുകയുമാണിപ്പോള്‍. മലബാറിലെ സമരനായകന്റെ സ്‌മാരകം സമൂഹദ്രോഹികള്‍ക്ക്‌ താവളമായി മാറുന്നത്‌ കാണേണ്ടിവരുന്നതിന്റെ വേദനയിലാണ്‌ നെല്ലിക്കുത്ത്‌ തന്നെയുള്ള ആലിമുസ്‌ലിയാരുടെ മക്കളും ബന്ധുക്കളും നാട്ടുകാരും.

മാതൃഭൂമി
ദിനപത്രം

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP